dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

EV പ്രോഗ്രാമുകളിൽ നിന്ന് ടെസ്‌ലയെ ഒഴിവാക്കി നിരവധി കനേഡിയൻ പ്രവിശ്യകൾ

Reading Time: < 1 minute

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള റിബേറ്റ് പ്രോഗ്രാമുകളിൽ നിന്ന് ടെസ്‌ലയെ ഒഴിവാക്കി നിരവധി കനേഡിയൻ പ്രവിശ്യകൾ. നോവ സ്കോഷ്യ, മാനിറ്റോബ സർക്കാരുകളാണ് ഏറ്റവും ഒടുവിലായി റിബേറ്റ് പ്രോഗാമുകളിൽ നിന്ന് ടെസ്ലയെ ഒഴിവാക്കിയത്. 
ഈ മാസം ആദ്യം, ബിസി സ‍ർക്കാരും, ഫെബ്രുവരി പകുതിയോടെ ടൊറന്റോയും ടെസ്ലയ്ക്കെതിരായി നടപടി സ്വീകരിച്ചിരുന്നു. നിലവിലെ അമേരിക്കൻ ഭരണകൂടവുമായി ടെസ്‌ല സിഇഒ ആയ എലോൺ മസ്കിന്റെ ബന്ധമാണ് ഈ നീക്കത്തിന് പിന്നിൽ. നോവ സ്കോഷ്യയിലെ എല്ലാത്തരം രാഷ്ട്രീയ വിഭാഗങ്ങളും റിബേറ്റ് പ്രോഗ്രാമുകളിൽ നിന്ന് ടെസ്‌ലയെ ഒഴിവാക്കിയ തീരുമാനത്തോട് യോജിച്ചു.  മാർച്ച് 21 ന് ഭരണകക്ഷിയായ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലിബറൽ, എൻ‌ഡി‌പി അംഗങ്ങളുമായി ചേർന്നാണ് ടെസ്‌ലയെ പ്രവിശ്യയുടെ ഇവി പ്രോത്സാഹന പദ്ധതിയിൽ നിന്ന് പുറത്താക്കിയത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു പുതിയ കാർ  വാങ്ങുന്നവർക്ക് 2,000 മുതൽ 3,000 ഡോളർ വരെ നൽകുന്നതായിരുന്നു ഇവി പ്രോത്സാഹന പദ്ധതി.

Leave a comment

Your email address will not be published. Required fields are marked *