ഇസ്ലമാബാദ്: ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ പാകിസ്ഥാൻ വെറ്ററൻ ക്രിക്കറ്റ് താരം ഷൊയ്‌ബ് മാലികും പാക് നടി സന ജാവേദും വിവാഹിതരായി. എക്‌സിലെ പോസ്റ്റിലൂടെ മാലിക് തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമാണ് മാലികിന്റെ പോസ്റ്. മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘വിവാഹം കടുപ്പമേറിയതാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്.
2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ശുഐബ് മാലിക്കുമായി സാനിയയുടെ വിവാഹം. 2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ 20 വർഷം നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ചത്.
