നൂറുശതമാനം ഫാമിലി ഡെസ്റ്റിനേഷനായ രാജ്യമാണ് സിംഗപ്പൂര്‍. കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ട കാഴ്ചകള്‍ സിംഗപ്പൂര്‍ ഒരുക്കിവെച്ചിട്ടുണ്ട്. വൃത്തിയുള്ള തെരുവുകളും അച്ചടക്കമുള്ള ട്രാഫിക്കും നൈറ്റ് ഷോപ്പിങ്ങും രുചിവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുമെല്ലാമായി ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷന്‍. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്ക് വിസ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സിംഗപ്പൂര്‍.
2019 ല്‍ പതിനാല് ലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് സിംഗപ്പൂരിലെത്തിയത്. 2023 ല്‍ ഇത് പതിനൊന്ന് ലക്ഷമായിരുന്നു. ഈ വര്‍ഷം ഇരുപത് ലക്ഷത്തോളം ഇന്ത്യന്‍ സഞ്ചാരികളെയാണ് സിംഗപ്പൂര്‍ പ്രതീക്ഷിക്കുന്നത്. വിസ ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് സിംഗപ്പൂര്‍ കണക്കുകൂട്ടുന്നത്. വിനോദസഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപമാണ് സിംഗപ്പൂര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് അധികൃതര്‍.
സീസണ്‍ വ്യത്യാസമില്ലാതെ സഞ്ചാരികളെത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന തെരുവുകള്‍, രസിപ്പിക്കുന്ന വിനോദശാലകള്‍, തീം പാര്‍ക്കുകള്‍, രാത്രിത്തെരുവുകള്‍, കാസിനോകള്‍.. ഏതു രാത്രിക്കും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരം.
