ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ബൈലോ വെള്ളിയാഴ്ച മുതൽ ടൊറന്റോയിൽ പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം സ്ഥാപനങ്ങൾ പാത്രങ്ങൾ, സ്ട്രോ, നാപ്കിനുകൾ, പേപ്പർ ഷോപ്പിംഗ് ബാഗുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആക്സസറി ഫുഡ് ഐറ്റം ആവശ്യമാണോ എന്ന കാര്യം ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുന്നതിനു മുൻപ് ഉപഭോക്താക്കളോട് ചോദിക്കേണ്ടതുണ്ട്.
ഡിസംബർ 15നാണ് ഇതുമായി ബന്ധപ്പെട്ട ബൈലോ ടൊറന്റോ സിറ്റി കൗൺസിൽ അംഗീകരിച്ചത്. ഡെലിവറി ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾക്കൊപ്പം ലഭിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാൻ ആയിരുന്നു നടപടി.
