വ്യാഴാഴ്ച മുതൽ ആറ് സർവീസ് ഒന്റാരിയോ ലൊക്കേഷനുകൾ സ്റ്റാപ്പിൾസ് കാനഡ റീട്ടെയിൽ സ്റ്റോറുകളിലേക്ക് മാറ്റുമെന്ന് ഒന്റാരിയോ സർക്കാർ. മൂന്ന് സർവീസ് ഒന്റാരിയോ കേന്ദ്രങ്ങൾ കൂടി വർഷാവസാനം സ്റ്റാപ്പിൾസിനുള്ളിൽ തുറക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇത് പ്രവിശ്യയിലെ സർക്കാർ സേവനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ പ്രവേശനം നൽകാനുള്ള പുതിയ പൈലറ്റ് പദ്ധതിയുടെ ഭാഗമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകളും ഹെല്‍ത്ത് കാര്‍ഡുകളും പുതുക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന സേവന കേന്ദ്രമാണ് സര്‍വീസ് ഒന്റാരിയോ.
വർഷാവസാനത്തോടെ മറ്റ് മൂന്ന് ലൊക്കേഷനുകൾ ഹാമിൽട്ടൺ, കെസ്വിക്, , ടൊറൻ്റോയിലെ ലീസൈഡ് എന്നിവിടങ്ങളിൽ തുറക്കും
തുടക്കത്തിൽ ആറ് സ്റ്റാപ്പിൾസ് ലൊക്കേഷനുകളിലാണ് സർവീസ് ഒന്റാരിയോ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അവ
- Oakville at 2460 Winston Churchill Blvd.
- Newmarket at 17810 Yonge St.
- Toronto (Scarborough) at 180 Eglinton Ave. E.
- Strathroy ay 425 Caradoc St. S.
- Tillsonburg in Tillsonburg Town Centre at 200 Broadway St.
- Welland in Seaway Mall at 800 Niagara St.
