നയാഗ്ര റീജിയണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏപ്രില്‍ 8 ന് സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്നതിന് മുന്നോടിയാണ് തീരുമാനം. എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് സിവില്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആളുകളുടെ ആരോഗ്യവും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് സൂര്യഗ്രഹണ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് അതികൃതർ വ്യക്തമാക്കി.
സുരക്ഷിതമായി സൂര്യഗ്രഹണം വീക്ഷിക്കാനും ആരോഗ്യ സുരക്ഷയ്ക്കും പ്രദേശിക സര്‍ക്കാരുകള്‍, ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ്, കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍ എന്നിവ സഹായത്തിനായെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ സൂര്യഗ്രഹണം എന്നാണ് നാസ വിശേഷിപ്പിച്ചത്. ഏപ്രില്‍ 8 സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ദൃശ്യമാകും.
