ലോഹ ഇറക്കുമതികള്‍ക്കുള്ള 25% യുഎസ് താരിഫ് നിലവിൽ വന്നു. യുഎസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് സർചാർജ് ഏർപ്പെടുത്താനുളള ഒന്റാരിയോ സർക്കാരിന്റെ തീരുമാനം പിൻവലിച്ചതോടെ ലോഹ ഇറക്കുമതികള്‍ക്കുള്ള യുഎസ് താരിഫ് 50% ആയി ഇരട്ടിയാക്കാനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ത്തിവച്ചിരുന്നു. താരിഫ് ഉയര്‍ത്തുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പിന്മാറ്റം.
ട്രംപ് രാജ്യത്തിന് മേലുള്ള താരിഫ് കുത്തനെ വര്‍ദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം, കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോ യുഎസിലെ ചില വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന വൈദ്യുതിയുടെ 25% പുതിയ ചാര്‍ജുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതെ തുടര്‍ന്നാണ് ട്രംപിന്റെ പുതിയ നീക്കം.
കൂളര്‍ ഹെഡ്‌സ് വിജയിച്ചു,’ ട്രംപ് തന്റെ ഏറ്റവും പുതിയ താരിഫ് ഭീഷണികളുമായി മുന്നോട്ട് പോകില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ സിഎന്‍ബിസിയോട് പറഞ്ഞു.
താരിഫ് താരുമാനം മയക്കുമരുന്നുകളും, അനധികൃത കുടിയേറ്റക്കാരും രാജ്യങ്ങളിലൂടെ യുഎസിലേക്ക് കടക്കുന്നതിനുള്ള പ്രതികരണമാണിതെന്നാണ് ട്രംപ് പറഞ്ഞത്.
