ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലുടനീളമുള്ള എൽസിബിഒ സ്റ്റോറുകളിൽ മോഷണ നടത്തിയ അഞ്ച് ഇന്ത്യൻ വംശജർ അറസ്റ്റിൽ. ഏകദേശം 240,000 ഡോളർ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പീൽ റീജിയണൽ പോലീസ് വ്യക്തമാക്കി.
2024 ഓഗസ്റ്റിൽ ആരംഭിച്ച് കഴിഞ്ഞ മാസം വരെ നടത്തിയ മോഷണ പരമ്പരകളിലായി പ്രതികൾ 50 എൽസിബിഒ സ്റ്റോറുകളിൽ നിന്നായി സംഘം 237,738.95 ഡോളറിൻ്റെ മദ്യം മോഷ്ടിച്ചത്.അനൂജ് കുമാർ( 25), സിമർപീത് സിംഗ്,(29), ഷർൺദീപ് സിംഗ്( 25), സിമ്രൻജീത് സിംഗ്( 24) എന്നീ ആഞ്ച് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രഭ്പ്രീത് സിംഗ്,(29), പുനിത് സെഹ് ര(25) എന്നിവരെ പോലീസ് തിരയുന്നത്.
പല അവസരങ്ങളിലും പ്രതികൾ ഒരുമിച്ച് കടകളിൽ എത്തുകയും എൽസിബിഒ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും അതുവഴി മോഷണം നടത്തുകയായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.പോലീസ് നൽകിയ ചിത്രങ്ങളിൽ പ്രതികൾ കടകളിൽ നിന്ന് പെട്ടികളിലും ഉന്തുവണ്ടികളിലുമായി വൻതോതിൽ മദ്യം കൊണ്ടുപോകുന്നതായി കാണാം.
