dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

സ്‌ട്രെപ്പ് എ; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു

Reading Time: < 1 minute

സ്‌ട്രെപ്പ് എ ബാധിച്ച് നോവ സ്‌കോഷ്യയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു. ഈ വര്‍ഷം ആദ്യം ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇവർ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫെബ്രുവരി 25 ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വുഡ്‌സ് ഹാര്‍ബര്‍ സ്വദേശികളായ ഗിന്നി, ജെഫ്രി കില്ലം എന്നിവരാണ് മരിച്ചത്
ഈ വര്‍ഷം ഇതുവരെ പ്രവിശ്യയില്‍ 40 പേര്‍ക്ക് സ്‌ട്രെപ്പ് എ ബാധിച്ചതായും കില്ലെംസ് ഉള്‍പ്പെടെ 10 പേര്‍ പേര്‍ മരിച്ചതായും നോവ സ്‌കോഷ്യ ഹെല്‍ത്ത് പറയുന്നു. iGAS എന്ന് അറിയപ്പെടുന്ന സ്‌ട്രെപ് എ ബാധയേല്‍ക്കുന്നവരുടെ എണ്ണം 2022 മുതല്‍ എല്ലാ പ്രായക്കാര്‍ക്കിടയിലും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 
ചെറിയ തൊണ്ട വേദനയിലും പനിയിലും ആരംഭിച്ച് സ്‌ട്രെപ് എ രോഗം വളരെ പെട്ടെന്നാണ് ഗുരുതരമായ നിലയിലേക്ക് എത്തുന്നത്. രക്തത്തില്‍ എത്തുന്ന ബാക്ടീരിയ അതിവേഗമാണ് അപകടകാരിയാവുന്നത്. ആദ്യ ഘട്ടത്തില്‍ ആന്റി ബയോട്ടിക്കുകൾ ഉപയോഗിച്ചാല്‍ രോഗം തടയാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു.ചര്‍മ്മത്തില്‍ നിറവ്യത്യാസം, പാടുകള്‍, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം, പനി എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.പനി നല്ല തീവ്രതയുള്ള രീതിയിലായിരിക്കും അനുഭവപ്പെടുക. ഇതിന് പുറമെ തലവേദന, തൊണ്ടവദന, കവിളുകളില്‍ ചുവപ്പ് നിറം എന്നിവയാണ് പ്രധാന ലക്ഷണം.

Leave a comment

Your email address will not be published. Required fields are marked *