dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

ഇന്ത്യയിലേക്ക് പറക്കാൻ കർശന പരിശോധന; സ്ക്രീനിങ് നടപടികൾ കർശനമാക്കി കാനഡ

Reading Time: < 1 minute

നയതന്ത്ര ബന്ധം കൂടുതൽ വഷളായതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായി കർശന സുരക്ഷാ പരിശോധനയുമായി കാനഡ. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർ കർശന സുരക്ഷാ സ്‌ക്രീനിങ് നടപടികൾക്ക് വിധേയരാകേണ്ടി വരും. പ്രോട്ടോക്കോളുകളുടെ ഭാഗമായി അതീവ ജാഗ്രത പാലിക്കണമെന്നാണ് സംഭവത്തിൽ കനേഡിയൻ ഗതാഗതമന്ത്രി അനിത ആനന്ദ് പ്രതികരിച്ചത്.
വാരാന്ത്യത്തോടെ പുതിയ സുരക്ഷാനയങ്ങളെക്കുറിച്ച് എയർ കാനഡ തങ്ങളുടെ യാത്രക്കാരെ അറിയിക്കും. ഇതിനായി കൂടുതൽ സജീകരണങ്ങൾ ഒരുക്കിയെന്നും എയർ കാനഡ വൃത്തങ്ങൾ അറിയിച്ചു. ടൊറന്റോയിൽ നിന്നും ഇന്ത്യയിലേക്കെത്തിയ യാത്രക്കാർ തങ്ങളുടെ സെക്യൂരിറ്റി പരിശോധനയിൽ മാറ്റങ്ങൾ വന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്ര നടത്താനുദ്ദേശിക്കുന്നവർ പ്രീ ബോർഡിങ്ങ് പരിശോധന മാനിച്ച് പതിവിലും നേരത്തെ എത്തണമെന്ന് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയിറക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രകൾക്കായി നാല് മണിക്കൂർ മുന്നെയെലും വിമാനത്താവളത്തിലെത്തണമെന്ന് എയർ കാനഡയും യാത്രക്കാരെ അറിയിച്ചുതുടങ്ങി. കഴിഞ്ഞ മാസം ഇന്ത്യയിൽ വിമാനങ്ങൾക്ക് നേരെ ഉയർന്ന ബോബ് ഭീഷണി പരമ്പരയും സുരക്ഷാ പരിശോധനയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഒക്ടോബറിൽ ന്യൂഡൽഹിയിൽ നിന്നും ചിക്കാഗോയിലേക്കുള്ള വിമാനം ബോബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇഖാലുയിറ്റിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനത്തിൽ നടത്തിയ തിരച്ചിലിൽ എന്നാൽ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെ ഖലിസ്ഥാൻ വിഘടനവാദി നേതാവായ ഗുർപത്‌വന്ത് സിങ് പന്നൂൻ എയർ ഇന്ത്യ വിമാനങ്ങൾ നവംബർ ഒന്ന് മുതൽ 19 വരെ പറക്കരുതെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സിഖ് കൂട്ടക്കൊലയുടെ നാൽപതാം വാർഷികത്തെ അനുബന്ധിച്ചാണ് പന്നൂൻ ഭീഷണി മുഴക്കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പരസ്പരം കനത്ത നടപടികൾ സ്വീകരിക്കാൻ ഇന്ത്യയും കാനഡയും നിർബന്ധിതരായത്.

Leave a comment

Your email address will not be published. Required fields are marked *