dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ടൊറന്റോയിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യത, താപനില 17 °C വരെ ഉയരും

Reading Time: < 1 minute

ടൊറന്റോയിൽ ഇന്ന് മിതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതെങ്കിലും ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ബിൽ കോൾട്ടർ പറഞ്ഞു.
ടൊറന്റോയിൽ ഇന്ന് കൂടുതലും വെയിലും 17 °C ഉയർന്ന താപനിലയുമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏപ്രിൽ 10 ന്‌ പകൽ സമയത്തുള്ള ശരാശരി ഉയർന്ന താപനിലയേക്കാൾ ഏകദേശം ഏഴ് ഡിഗ്രി കൂടുതലാണ്.
ടൊറൻ്റോയിൽ നാളെ ഉച്ചകഴിഞ്ഞ് ഇടിമിന്നലിന് സാധ്യതയും പകൽസമയത്തെ ഉയർന്ന താപനിലയായ 16 ഡിഗ്രിയും പ്രതീക്ഷിക്കുന്നു. താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതിനാൽ വെള്ളിയാഴ്ച കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച വാരാന്ത്യത്തിൽ 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 17 ഡിഗ്രി സെൽഷ്യസ് താപനില പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *