പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ അന്തരിച്ച മലയാള കവി സുഗതകുമാരിയുടെ നവതി കാനഡയിലും ആചരിച്ചു. ആറൻമുള ഹെറിറ്റേജ് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 12 ന് നടത്തിയ പരിപാടി ടൊറൻ്റോ ജി.ടി.എ ഭാഗങ്ങളിൽ ഡോക്ടർമാരായ നിഷയുടെയും,നിജിലിൻ്റെയും നേതൃത്വത്തിലാണ് നടന്നത്.
ടീച്ചറുടെ കവിതകൾ ചൊല്ലിയും ഓർമ്മകൾ പങ്കുവെച്ചും ഒരു കൂട്ടം ആളുകൾ നവതിയുടെ ഭാഗമായി. ഫർഹാൻ എന്ന കൊച്ചു മിടുക്കൻ, സുഗതകുമാരി ടീച്ചറുടെ ജീവിതം വാക്കുകളിൽ വരച്ചിട്ടത് അക്ഷരാർത്ഥത്തിൽ ടീച്ചർക്കുള്ള സ്മൃതിപൂജയായി.
സുഗതകുമാരിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതിയാഘോഷങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഇതിന്റെ ഔദ്ദ്യോഗിക ഉദ്ഘാടനം 2024 ഫെബ്രുവരി 22 ന് മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് നിർവ്വഹിച്ചിരുന്നു.
ടൊറന്റോയിൽ ‘സുഗത നവതി’ ആചരിച്ചു

Reading Time: < 1 minute