ബുധനാഴ്ച മുതൽ താരിഫ് പ്രാബല്യത്തിൽ വരാനിരിക്കുന്ന സാഹചര്യത്തിൽ കാനഡയിൽ നിന്നുള്ള സ്റ്റീൽ-അലൂമിനിയം ഇറക്കുമതി തീരുവ ഇരട്ടിയാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്റാറിയോ സർക്കാർ യുഎസിലേക്കുള്ള വൈദ്യുതി താരിഫ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. സ്റ്റീൽ-അലൂമിനിയം ഇറക്കുമതിക്ക് 50 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 12 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും താരിഫ് 25ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കാൻ യുഎസ് വാണിജ്യ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കാനഡ നമ്മുടെ പല കാർഷിക ഉൽപ്പന്നങ്ങൾക്കും 250% മുതൽ 390% വരെ താരിഫുകൾ ഈടാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം ഏപ്രിൽ 2 മുതൽ യുഎസിലേക്കുള്ള കാറുകളുടെ തീരുവയിൽ വൻ വർധന നടപ്പിലാക്കുമെന്നും ഇതോടെ കാനഡിലെ ഓട്ടോമൊബെൽ വ്യവസായം അടച്ചുപൂട്ടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
