കാനഡയെയും യുഎസിനെയും വ്യാപര യുദ്ധത്തിലേക്ക് നയിച്ച താരിഫ് വിഷയത്തിൽ ഒത്തുതീർപ്പിന് സാധ്യതയെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്. കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെയുള്ള 25 ശതമാനം താരിഫ് നടപ്പിലായതിന് തൊട്ടു പിറകെയാണ് ലുട്നിക് ഫോക്സ് ന്യൂസിനോട് സംസാരിക്കവെ ഇക്കാര്യ വ്യക്തമാക്കിയിരിക്കുന്നത്.
കാനഡയിലെയും മെക്സിക്കോയിലെയും നേതാക്കൾ താനുമായി ചർച്ച നടത്തി വരികയാണെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ച വിഷയങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ടെന്നും ലുട്നിക് പറയുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച് പ്രസിഡൻ്റ് ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഹൊവാർഡ് ലുട്നിക് വ്യക്തമാക്കി. കനേഡിയൻ ധനകാര്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ഹൊവാർഡ് ലുട്നിക്കുമായി ചർച്ച നടത്തിയതായി കനേഡിയൻ സർക്കാർ വൃത്തങ്ങളും സൂചന നൽകി.
