ഡിജിറ്റൽ ഇടപാട് രംഗത്തേക്ക് ടാറ്റ ഗ്രൂപ്പും. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ പോലെ ഡിജിറ്റൽ ഇടപാടുകൾക്കായി ടാറ്റ പേ എന്ന പ്ലാറ്റ്ഫോം തുറന്നിരിക്കുകയാണ് കമ്പനി. കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ടാറ്റ പേയ്‌മെന്റ്‌സിന് റിസർവ് ബാങ്ക് അഗ്രഗേറ്റർ ലൈസൻസ് അനുവദിച്ചു.
ഇ-കൊമേഴ്സ് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഈ പ്ലാറ്റ്ഫോം ഉപയോഗപ്രദമാകും.ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ ഡിജിറ്റൽ ആണ് ടാറ്റ പേ പ്രവർത്തിപ്പിക്കുന്നത്.2022 മുതൽ ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് .
