അടുത്ത രണ്ട് ദിവസങ്ങളിൽ ടൊറൻ്റോയിലും GTA-യിലും താപനില ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ. പകൽ സമയത്തെ താപനില 30-32 ഡിഗ്രി സെൽഷ്യൽവരെ ഉയർന്നേക്കാമെന്നും ഈർപ്പവുമായി കൂടിച്ചേർന്ന് 40ഡിഗ്രി സെൽഷ്യയായി അനുഭവപ്പെടുമെന്നും ഏജൻസി മുന്നറിയിപ്പിൽ വ്യക്തമാക്കി. വ്യാഴാഴ്‌ച രാത്രിയോടെ താപനില കറഞ്ഞേക്കാമെന്നും ഏജൻസി പറയുന്നു.
ഉയർന്ന താപനില ഹീറ്റ് സ്ട്രോക്ക് എന്ന താപ രോഗങ്ങളുടെ ഉയർന്ന അപകടസാധ്യത ഉയർത്തുമെന്നും റിപ്പോർട്ട് പറയുന്നു. കഠിനമായ ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുമെങ്കിലും, മുതിർന്നവർക്കും ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും ഗർഭിണികൾക്കും ശാരീരികവും / മാനസിക രോഗങ്ങളുള്ളവർക്കും ചലന വൈകല്യമുള്ളവർക്കും അപകടസാധ്യതകൾ കൂടുതലാണെന്ന് പരിസ്ഥിതി കാനഡയുടെ മുന്നറിയിപ്പിൽ പറയുന്നു.







