മാർച്ചിലെ അവധിക്കാലത്തിന്റെ പകുതിയിയോടെ ടൊറന്റോയിൽ താപനില ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ. താപനില ഇരട്ട അക്കത്തിലെത്തുമെന്നാണ് ഏജൻസി പ്രവചിക്കുന്നത്. ഈ വാരാന്ത്യം തണുപ്പോടെ ആരംഭിച്ചേക്കാം. എന്നാൽ മാർച്ച് അവധിക്കാലം മുഴുവൻ നഗൽ ചൂടായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ന് രാവിലെയോടെ, ടൊറന്റോയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും താപനില -14 ആയി തുടരുമെന്നും ഏജൻസി പറയുന്നു. ശനിയാഴ്ച വൈകുന്നേരം കാറ്റിന് 30 ശതമാനം സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ പറയുന്നു. കൂടാതെ താപനില -3 ഡിഗ്രി സെൽഷ്യസിൽ താഴെ എത്തും.
ഞായറാഴ്ചയോടെ തണുത്ത കാലാവസ്ഥ ഇല്ലാതാകും. താപനില 4 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു. തിങ്കളാഴ്ചയോടെ താപനില ഉയർന്ന് പരമാവധി 8 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 3 ഡിഗ്രി സെൽഷ്യസുമായി മാറുമെന്ന് എൻവയോൺമെന്റ് കാനഡ പ്രവചിക്കുന്നു. ചൊവ്വാഴ്ച വരെ താപനില വർധിക്കുന്നത് തുടരും. ചിലപ്പോൾ താപനില 11 ഡിഗ്രി സെൽഷ്യസ് കവിയും. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുറഞ്ഞ താപനില -2 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഏജൻസി പ്രവചിക്കുന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂര്യനും മേഘങ്ങളും ഇടകലർന്ന് ഉണ്ടാകുമെന്നും വ്യാഴാഴ്ച താപനില 7 ആയി ഉയരുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
