ടൊറന്റോയിൽ വാരാന്ത്യത്തിൽ താപനില ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ. കഴിഞ്ഞ ഏപ്രിൽ 28 നുള്ള ശരാശരി താപനിലയേക്കാൾ ഏകദേശം എട്ട് ഡിഗ്രി കൂടുതൽ ഉയർന്ന് താപനില ഞായറാഴ്ച 22 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കുന്നു. 1938 ൽ രേഖപ്പെടുത്തിയ 28 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില ഞായറാഴ്ച കവിയാൻ സാധ്യതയില്ലെന്നും റിപ്പോർട്ട് പറയുന്നു.
പ്രവചനം ശരിയാണെങ്കിൽ, 2024 ലെ ഏറ്റവും ചൂടേറിയ കാലാവസ്ഥയായിരിക്കും പിയേഴ്സൺ വിമാനത്താവളത്തിൽ രേഖപ്പെടുത്തുകയെന്ന് കാലാവസ്ഥാ വിദഗ്ധൻ ബിൽ കോൾട്ടർ പറഞ്ഞു. മാർച്ച് 13 ന് രേഖപ്പെടുത്തിയ 20.6 ഡിഗ്രി സെൽഷ്യസാണ് ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ദിവസമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്‌ച ആദ്യം മഴ ലഭിക്കുമെന്നാണ് പ്രവചനമെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചൂട് കൂടുമെന്നും റിപ്പോർട്ട് പറയുന്നു. ദേശീയ കാലാവസ്ഥാ ഏജൻസി തിങ്കളാഴ്ച ഉയർന്ന താപനില 22 ഡിഗ്രി സെൽഷ്യസും ചൊവ്വാഴ്ച 20 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് വ്യക്തമാക്കുന്നു.
ടൊറന്റോയിൽ ഞായറാഴ്ച താപനില ഉയരും; കാലാവസ്ഥാ ഏജൻസി
Reading Time: < 1 minute






