ടൊറന്റോയിൽ ഇന്ന് താപനില ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ. ശരാശരി താപനില 20 ഡിഗ്രി സെൽഷ്യൽ പ്രതീക്ഷിക്കുന്നതായും ചൊവ്വാഴ്ചയും താപനില ഉയരുമെന്ന് ഏജൻസി വ്യക്തമാക്കി.
താപനില കാലാനുസൃതമായി കുറയുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ യഥാക്രമം 16 ഡിഗ്രി സെൽഷ്യസും 15 ഡിഗ്രി സെൽഷ്യസും താപനില പ്രതീക്ഷിക്കുന്നതായും എൻവയോൺമെന്റ് കാനഡ വ്യക്തമാക്കുന്നു.
ടൊറന്റോയിൽ താപനില ഉയരും; എൻവയോൺമെന്റ് കാനഡ
Reading Time: < 1 minute






