വർക്ക് പെർമിറ്റ് അപേക്ഷകൾ സമർപ്പിച്ച് കാത്തിരിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് നൽകപ്പെടുന്ന ഇടക്കാല വർക്ക് ഓതറൈസേഷൻ ലെറ്ററുകളുടെ സാധുതാ കാലാവധി ദീർഘിപ്പിച്ച് കാനഡ. അപേക്ഷ സമർപ്പിച്ച് 180 ദിവസം വരെ ഇനി വർക്ക് ഓതറൈസേഷൻ ലെറ്ററിന് സാധുത ഉണ്ടായിരിക്കും. നേരത്തെ 120 ദിവസം വരെയായിരുന്നു കാലാവധി.
ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ( ഐആർസിസി )യാണ് ഇടക്കാല വർക്ക് ഓതറൈസേഷൻ ലെറ്റർ അനുവദിക്കുന്നത്. വർക്ക് പെർമിറ്റിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് ഐആർസിസി അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് ഇന്റർനാഷണൽ ഗ്രാജുവേറ്റുകൾക്ക് ജോലി ചെയ്യാൻ അനുമതി നൽകുന്നതിനാണ് ഇത് നൽകുന്നത്. ഈ ലെറ്റർ കൈവശമുള്ളവർക്ക് കാനഡയിൽ നിന്ന് പുറത്തേക്ക് പോയി തിരിച്ചു വന്നാലും ജോലി ചെയ്യാൻ സാധിക്കും. എന്നാൽ ഇതൊരു യാത്രാ രേഖ അല്ല.
