കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചത് കൂട്ടുകാരനെ രക്ഷിക്കുന്നതിനിടെ. ഞാറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പീറ്റർബ്റോയിലെ ബീവർമീഡ് പാർക്കിലെ ലേക്കിലാണ് അപകടം നടന്നത്. പാലക്കാട് പാലാക്കാട് സ്വദേശി അലിൻ രാജ് സഞ്ജയ്കുമാർ ലേക്കിൽ കുളിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പീറ്റർബ്റോ ഫയർ സർവീസ് ജീവനക്കാർ നടത്തിയ തിരച്ചിലിൽ അഞ്ചരയോടെ തടാകതീരത്ത് നിന്നും അലിൻ രാജിനെ കണ്ടെത്തിയത്. പീറ്റർബ്റോ റീജൺ ഹെൽത്ത് ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർ സാൻഡ്ഫോർഡ് ഫ്ലെമിംഗ് വിദ്യാർത്ഥിയാണ് അലിൻ രാജ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പീറ്റർബ്റോ മലയാളി അസോസിയേഷൻ അറിയിച്ചു.
കാനഡയിലെ മലയാളി വിദ്യാര്‍ത്ഥിയുടെ മരണം, കൂട്ടുകാരനെ രക്ഷിക്കുന്നതിനിടെ

Reading Time: < 1 minute