പുതുക്കിയ കാനഡ കാർബൺ റിബേറ്റ് (സിസിആർ) ഇന്ന് മുതൽ ലഭ്യമായി തുടങ്ങും. ആൽബർട്ട, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ, നോവ സ്കോട്ടിയ, ഒന്റാരിയോ, പ്രിൻസ് എഡ്വേർഡ് ദ്വീപ്, സസ്‌കാചെവൻ എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് വർധിപ്പിച്ച സിസിആർ പേയ്മെന്റിന് യോഗ്യർ.
പൊലൂഷൻൺ പ്രൈസിങ്ങിനായി തങ്ങളുടേതായ സംവിധാനം നിലവിൽ കൊണ്ടുവന്ന ബ്രിട്ടീഷ് കൊളംബിയ, നോർത്ത് വെസ്റ്റ് ടെറിട്ടറി,നുനാവട്ട്, ക്യുബെക്, യൂകോൺ എന്നിവിടങ്ങളിൽ ഉള്ളവർ പേയ്മെന്റിന് യോഗ്യരാവുകയില്ല. ഫെഡറൽ കാർബൺ വിലനിർണയവും, ഇളവുകളും ഇവർക്ക് ബാധകമല്ല.
മുമ്പ് ക്ലൈമറ്റ് ആക്ഷൻ ഇൻസെന്റീവ് പേയ്മെന്റ് എന്നറിയപ്പെട്ടിരുന്ന കാർബൺ ടാക്സ് റിബേറ്റ്, ഫെബ്രുവരിയിൽ ഫെഡറൽ ഗവൺമെന്റ് “കാനഡ കാർബൺ റിബേറ്റ്” എന്ന പേരിലേക്ക് മാറ്റിയിരുന്നു. 2019 മുതൽ പ്രാബല്യത്തിലുള്ള, കാനഡ കാർബൺ റിബേറ്റ് ഫെഡറൽ ബാക്ക്സ്റ്റോപ്പ് സമ്പ്രദായം ബാധകമാകുന്ന പ്രവിശ്യകളിൽ ഓരോ മൂന്നു മാസത്തിലും നേരിട്ടുള്ള നിക്ഷേപത്തിലൂടെയോ ചെക്ക് വഴിയോ പൗരന്മാർക്ക് റിബേറ്റുകൾ നൽകുന്നു.
വർധിപ്പിച്ച കാനഡ കാർബൺ റിബേറ്റ് ഇന്ന് മുതൽ ലഭ്യമായി തുടങ്ങും

Reading Time: < 1 minute