ഏപ്രിൽ 1 മുതൽ ഫെഡറൽ മിനിമം വേതനം വർധിപ്പിക്കുമെന്ന് ഫെഡറൽ സർക്കാർ. നിലവിലെ ഫെഡറൽ മിനിമം വേതനത്തിൽ നിന്ന് 2.4 ശതമാനം വർധനയോടെ മണിക്കൂറിൽ 17.75 ഡോളറായി ഉയർത്തും.
ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ ശമ്പളം വർഷാവർഷം വർധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പാർട്ട് ടൈം, താത്കാലിക ജോലി ചെയ്യുന്ന നേഡിയൻമാരെ കൂടുതൽ സമ്പാദിക്കാൻ വർധന സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ തങ്ങളുടെ ജീവനക്കാർക്ക് പുതിയ മണിക്കൂർ വേതനം നൽകുന്നുവെന്ന് ഉറപ്പാക്കാൻ അവരുടെ ശമ്പള വിവരങ്ങൾ ക്രമീകരിക്കാൻ തൊഴിലുടമകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുൻ വർഷവുമായി ബന്ധപ്പെട്ട് കാനഡയുടെ വാർഷിക ശരാശരി ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി ഫെഡറൽ മിനിമം വേതനം വർഷം തോറും ഏപ്രിൽ തുടക്കത്തിൽ ക്രമീകരിക്കുകയും പിന്നീട് ഏറ്റവും അടുത്തുള്ള $ 0.05 ആയി ഉയർത്തുകയും ചെയ്യുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
