സ്വത്ത് സമ്പാദിക്കുന്നതിനുള്ള ശ്രമങ്ങളിൽ വാടകക്കാർ വലിയ തടസ്സങ്ങൾ നേരിടുന്നതായി RBC റിപ്പോർട്ട്. കാരണം അവരുടെ വരുമാനത്തിൻ്റെ വലിയൊരു വിഹിതം വാടകയ്ക്കായി ചിലവഴിക്കേണ്ടിവരുന്നു. വാടകക്കാരും വീട്ടുടമസ്ഥന്മാരും തമ്മിലുള്ള സമ്പാദ്യത്തിലെ വിടവ് വ്യക്തമാക്കുന്ന ഗവേഷണ റിപ്പോർട്ടിൽ ആര്‍ബിസി ഇക്കണോമിസ്റ്റ് കാരി ഫ്രീസ്റ്റോണ്‍ വ്യക്തമാക്കുന്നു. 2010 മുതൽ വീട്ടുടമസ്ഥന്മാരുടെ ആസ്തി ഒമ്പത് മടങ്ങ് മുതൽ പതിമൂന്ന് മടങ്ങ് വരെയായി വളർന്നപ്പോൾ, വാടകക്കാരുടെ ആസ്തി മൂന്ന് മടങ്ങ് മുതൽ 3.5 മടങ്ങ് വരെ മാത്രമാണ് വളർന്നത്.1999 ൽ വാടകക്കാർ വരുമാനത്തിന്റെ 25% വാടകയ്ക്കായി ചെലവഴിച്ചപ്പോൾ വീട്ടുടമസ്ഥന്മാർ 23% ആണ് ചെലവഴിച്ചത്. എന്നാൽ 2022 ൽ വാടകക്കാർ വരുമാനത്തിന്റെ 29% വാടകയ്ക്കായി ചെലവഴിച്ചപ്പോൾ വീട്ടുടമസ്ഥന്മാർ 21% മാത്രമാണ് ചെലവഴിച്ചത്. വാടകക്കാരുടെ വരുമാനം വീട്ടുടമസ്ഥന്മാരുടെ വരുമാനത്തോട് തുല്യതയിൽ വളർന്നിട്ടും വിടവ് വർദ്ധിച്ചുവെന്ന് ഫ്രീസ്റ്റോൺ പറഞ്ഞു. കൂടാതെ, വീട്ടുടമസ്ഥന്മാർ വീട് വായ്പ തിരിച്ചടവിലൂടെ വീടിന്റെ ഓഹരി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പകർച്ചവ്യാധി കാലത്ത് ഉയർന്ന സമ്പാദ്യ നിരക്കിൽ നിന്ന് ബില്ലുകൾ അടയ്ക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലേക്ക് അവർ എത്തിച്ചേർന്നുവെന്ന് RBC റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2023-ൽ വാടകക്കാ വരുമാനത്തേക്കാൾ ഏകദേശം 9% കൂടുതൽ പണം വാടകയായി ചെലവഴിച്ചതായും വീട്ടുടമസ്ഥന്മാർ വരുമാനത്തിന്റെ 7% ലാഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2023 ന്റെ മൂന്നാം പാദത്തിൽ വീട്ടുടമസ്ഥന്മാർക്കും വാടകക്കാർക്കും സമ്പാദ്യത്തിൽ ഇടിവ് നേരിട്ട പ്രധാന ഘട്ടം. എന്നാൽ വാടകക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചതെന്നും ഫ്രീസ്റ്റോൺ പറഞ്ഞു. കാനഡയിലെ വാടകക്കാർ വീട്ടുടമസ്ഥന്മാരെക്കാൾ കൂടുതൽ പ്രതിസന്ധിയിലാണ്. ഇതോടെ, സ്വന്തം വീട് എന്ന സ്വപ്നം അവർക്ക് കൂടുതൽ ദൂരെയായി മാറുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വരുമാന അസമത്വം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
