2024-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ (WHR) കാനഡയ്ക്ക് രണ്ടാം സ്ഥാനം. സർവേയിൽ പങ്കെടുത്ത എല്ലാ പ്രായക്കാർക്കിടയിലും മൊത്തത്തിലുള്ള സന്തോഷത്തിൻ്റെ കാര്യത്തിൽ യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങൾക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കാനഡ.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ (യുണൈറ്റഡ് കിംഗ്ഡം, യുകെ), യുണൈറ്റഡ് നേഷൻസിൻ്റെ (യുഎൻ) സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക്, ഡബ്ല്യുഎച്ച്ആറിൻ്റെ എഡിറ്റോറിയൽ ബോർഡ് എന്നിവയുടെ പങ്കാളിത്തത്തോടെ ഗ്യാലപ്പിൻ്റെ ഒരു വാർഷിക പ്രസിദ്ധീകരണമാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്.
140ലധികം രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ആഗോള സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഈ വിലയിരുത്തൽ രണ്ട് രീതിയിലാണ് നടക്കുന്നത്. ഓരോ വ്യക്തിയും അവരുടെ ജീവിതത്തെ എത്രത്തോളം സന്തുഷ്ടമായി കാണുന്നു എന്നതിന്റെ വിലയിരുത്തലാണിത്. കഴിഞ്ഞ മൂന്ന് വർഷത്തെ ഈ വിലയിരുത്തലുകളുടെ ശരാശരിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. കൂടാതെ ജനങ്ങളുടെ സന്തോഷം ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലും തലമുറകളിലും എങ്ങനെ വ്യത്യാസപ്പെടുന്നു എന്നും റിപ്പോർട്ട് പരിശോധിക്കുന്നു. ഇതിനുപുറമെ, ഓരോ രാജ്യത്തും എല്ലാ പ്രായക്കാർക്കും ഉള്ള മൊത്തത്തിലുള്ള സന്തോഷത്തിന്റെ റാങ്കിംഗും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
