രാജ്യത്തേക്ക് പ്രവേശിക്കുന്ന താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യത്തേക്ക് പ്രവേശിക്കുന്ന താത്കാലിക കുടിയേറ്റക്കാരുടെ വർദ്ധനവ് ഉയർത്തുന്ന വെല്ലുവിളികളെ അംഗീകരിക്കുകയും അവരെ ഉൾക്കൊള്ളാനുള്ള കാനഡയുടെ ശേഷിയെ മറികടന്നുവെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താത്കാലിക വിദേശ തൊഴിലാളികളായാലും അന്താരാഷ്‌ട്ര വിദ്യാർത്ഥികളായാലും കാനഡയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വർധിച്ചതായി ട്രൂഡോ പറഞ്ഞു. കാനഡയിലെ വിദേശ തൊഴിലാളികളുടെയും അന്തർദേശീയ വിദ്യാർത്ഥികളുടെയും ഒരു പ്രധാന ഭാഗം ഇന്ത്യക്കാരാണ്.
2017-ൽ, ജനസംഖ്യയുടെ 2% മാത്രമായിരുന്ന താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം ഇപ്പോൾ അത് 7.5% ആയി വളർന്നുവെന്ന് ട്രൂഡോ പരാമർശിച്ചു. ഈ സാഹചര്യം അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നും ബിസിനസുകൾ താത്കാലിക വിദേശ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്നും ഇത് ചില വ്യവസായങ്ങളിലെ വേതനം കുറയ്ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കും; ജസ്റ്റിൻ ട്രൂഡോ

Reading Time: < 1 minute