ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ മൂല്യമേറിയ കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാർ ഒന്നാമത്. അമേരിക്കൻ ഡോളർ, ഇന്ത്യൻ രൂപ എന്നിവയുമായുള്ള വിനിമയമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. ഒരു കുവൈറ്റ് ദിനാർ 270.23 ഇന്ത്യൻ രൂപയ്ക്കും 3.25 യുഎസ് ഡോളറിനും തുല്യമാണ്. 10 കറൻസികളുടെ പട്ടികയിൽ അവസാനമാണ് യുഎസ് ഡോളർ. ഇന്ത്യൻ രൂപയുമായി തട്ടിച്ചുനോക്കിയാൽ വിനിമയമൂല്യം 83.10. ഇന്ത്യൻ രൂപ പട്ടികയിൽ ഇല്ല. ബഹ്‌റൈനി ദിനാറിനാണ് വിനിമയമൂല്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനം. ഒമാനി റിയാൽ, ജോർദാനിയൻ ദിനാർ, ജിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട്, കേയ്‌മാൻ ഐലൻഡ് ഡോളർ, സ്വിസ് ഫ്രാങ്ക്, യൂറോ എന്നിവ മൂന്നുമുതൽ ഒമ്പതുവരെ സ്ഥാനങ്ങളിൽ. പതിനഞ്ചാം സ്ഥാനമാണ് ഇന്ത്യൻ രൂപയ്ക്ക്. പ്രാബല്യത്തിൽവന്ന 1960 മുതൽ വിനിമയ മൂല്യത്തിൽ ഒന്നാമതാണ് കുവൈറ്റ് ദിനാർ.







