മോട്ടോർ സൈക്കിൾ ഹെൽമെറ്റുകൾ, പവർ അഡാപ്റ്ററുകൾ, സൈക്കിൾ ക്രാങ്ക്‌സെറ്റുകൾ എന്നിവ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ.
പവർ അഡാപ്റ്ററുകൾ
ഷോക്ക് ഏല്ഡക്കാൻ സാധ്യതയുള്ളതിനാൽ യമഹ പിഎ-10 ബി എസി പവർ അഡാപ്റ്ററുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു. അഡാപ്റ്ററിൻ്റെ മുകളിലും താഴെയുമുള്ള കേസുകൾക്കിടയിൽ ഒരു വിള്ളൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് ഇലക്ട്രിക്കൽ വയറിംഗിലേക്ക് എക്സ്പോഷർ ചെയ്‌ത് വൈദ്യുതാഘാതത്തിന് കാരണമാകുമെന്നും ഏജൻസി പറയുന്നു.
2021 ജൂണിനും 2023 ജൂണിനുമിടയിൽ കാനഡയിൽ 2,002 അഡാപ്റ്ററുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ 5 വരെ കാനഡയിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. അഡാപ്റ്റർ വാങ്ങിയവർ യമഹ മ്യൂസിക് കാനഡയുമായി ബന്ധപ്പെടണമെന്ന് കമ്പനി നിർദ്ദേശിച്ചു.
സൈക്കിൾ പാട്സ്
വീണ് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ Cannondale, Fuji, Canyon തുടങ്ങിയ സൈക്കിൾ ബ്രാൻഡുകളിൽ വിൽക്കുന്ന CK-6037 എന്ന മോഡലായ Gossamer Pro AGX+ സൈക്കിൾ ക്രാങ്ക്‌സെറ്റ് തിരിച്ചുവിളിച്ചിട്ടുണ്ട്. B1 മുതൽ B3 വരെയുള്ള സീരിയൽ നമ്പറുകളുള്ള ബ്ലാക്ക് ക്രാങ്ക്സെറ്റ് തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ജനുവരി മുതൽ 2024 ഫെബ്രുവരി വരെ കാനഡയിൽ 254 ക്രാങ്ക്‌സെറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.
ഉപഭോക്താക്കൾ കമ്പനിയുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.
സ്പ്രിംഗ് വിന്റോ ബ്ലൈന്റുകൾ
വിവിധ സ്പ്രിംഗ്സ് വിൻഡോ ഫാഷനുകളുടെ വിൻഡോ ബ്ലൈൻ്റുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. – കുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. കാനഡയിൽ 700-ലധികം സ്പ്രിംഗ് വിന്റോ ബ്ലൈന്റുകൾ വിൽപ്പന ചെയ്തിട്ടുണ്ട്.
3 ½ പ്രീമിയം വുഡ് വെർട്ടിക്കൽ ബ്ലൈൻഡ്, ഡിസൈനർ ഫാബ്രിക് വെർട്ടിക്കൽസ്, പ്രീമിയം ഫാബ്രിക് വെർട്ടിക്കൽ, പ്രീമിയം സ്മൂത്ത് വെർട്ടിക്കൽ എന്നിങ്ങനെ നാല് തരം വെർട്ടിക്കൽ ബ്ലൈൻഡുകളെ തിരിച്ചുവിളിക്കുന്നത് ബാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ
അപകട സാധ്യതയുള്ളതിനാൽ ഹെൽത്ത് കാനഡ മോട്ടോർ സൈക്കിൾ ഹെൽമെറ്റുകൾക്ക് തിരിച്ചുവിളിച്ചു.2022 ഫെബ്രുവരിക്കും ഡിസംബറിനും ഇടയിൽ നിർമ്മിച്ച AGV ടൂർമോഡുലാർ ഡോട്ട് (E2206) മൾട്ടി ആൻഡ് സോളിഡ് MPLK-യ്ക്കാണ് തിരിച്ചുവിളിക്കുന്നത്.
മൈക്രോമെട്രിക് ബക്കിളിൻ്റെ ഭാഗങ്ങൾ, കാലക്രമേണ, പ്രവർത്തിക്കില്ലെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി. അപകടസമയത്ത് സുരക്ഷിതമല്ലാത്ത ഹെൽമെറ്റ് ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും ഏജൻസി പറയുന്നു. 2022 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ കാനഡയിൽ 500-ലധികം ഹെൽമെറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഏപ്രിൽ 4 വരെ, കാനഡയിൽ അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.