കിം കർദാഷിയാന്റെ സ്കിം കിഡ്സ് ബ്രാന്റിലുള്ള സ്ലീപ്പ് വെയർ ഉൾപ്പടെ നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡയും കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസിയും. ഈ ആഴ്ച വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ട പ്രധാന ഉൽപ്പന്നങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.
കിഡ്സ് സ്ലീപ്പ് വെയർ
കിം കർദാഷിയാന്റെ സ്കിം കിഡ്സ് ബ്രാന്റിലുള്ള കമ്പിളി മോഡലിലുള്ള നിശാ വസ്ത്രങ്ങളാണ് പിൻവലിച്ചത്. flammability ഭീഷണി ഉയർന്നതിനെ തുടർന്നാണ് നീക്കം. ബ്ലൂ, മൾട്ടി, സൈപ്രസ്, വൈൻ നിറങ്ങളിലുള്ള ഷർട്ട് ആൻഡ് പാന്റ്സ് സ്ലീപ്പ് വെയർ സെറ്റുകളാണ് പിൻവലിച്ചത്. 2T മുതൽ 10 വരെയാണ് തിരിച്ചു വിളിച്ച സെറ്റുകളുടെ സൈസ്.
ഭക്ഷ്യോൽപ്പന്നങ്ങൾ
കോൺടീനിയൽ ഫുഡ് സർവീസസിന്റെ ഗ്രൗണ്ട് പോർക്ക് ആണ് പിൻവലിച്ച മറ്റൊരു ഐറ്റം. മെറ്റൽ പീസിന്റെ സാനിധ്യം സംശയിക്കുന്നതിനെ തുടർന്നാണ് നടപടി.
ഫോം റോളർ
ക്രിയേറ്റിവിറ്റി സ്ട്രീറ്റിന്റെ ഫോം റോളറുകളാണ് തിരിച്ചു വിളിച്ച മറ്റൊരു ഉൽപ്പന്നം. 021196051706 ആണ് പിൻവലിച്ച ഫോം റോളറിന്റെ യൂണിവേഴ്സൽ പ്രൊഡക്ട് കോഡ്. മഞ്ഞ പാറ്റേണിലുള്ള റോളറുകൾക്ക് വിവിധ നിറങ്ങളിലുള്ള ഹാൻഡിലുകൾ ഉണ്ട്.
ലീഫ് ബ്ലോവേസ്
ഡിആര്‍ പവേഴ്സിന്റെ ലീഫ് വാക്വമുകളും ബ്ലോവേസുമാണ് പിൻവലിച്ച മറ്റൊരു ഉൽപ്പന്നം. lacerationനുമായി ബന്ധപ്പെട്ട ഭീഷണിയെ തുടർന്നാണ് നടപടി. തിരിച്ചു വിളിക്കപ്പെട്ട വാക്വമുകളുടെയും ബ്ലോവേസുകളുടെയും മോഡൽ നമ്പരുകൾ ഹെൽത്ത് കാനഡയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






