2024 ലെ കാനഡയില്‍ ഏറ്റവും താമസയോഗ്യമായ 10 നഗരങ്ങളുടെ പട്ടിക പുറത്തിറക്കി ഗ്ലോബ് ആന്‍ഡ് മെയില്‍. പട്ടികയില്‍ ബീസിയിലെ നഗരങ്ങളാണ് ആധിപത്യം സ്ഥാപിച്ചു. കാനഡയിൽ ജീവിക്കാന്‍ ഏറ്റവും മികച്ച നഗരങ്ങളില്‍ നോര്‍ത്ത് വാന്‍കുവര്‍ ഒന്നാം സ്ഥാനവും വെസ്റ്റ് വാന്‍കുവർ രണ്ടാം സ്ഥാനവും നേടി. കാനഡയിലുടനീളമുള്ള 10,000 ത്തിലധികം ജനസംഖ്യയുള്ള 448 കമ്മ്യൂണികളെയാണ് പട്ടിക തയാറാക്കാനായി വിശകലനം ചെയ്തത്.
സമ്പദ്‌വ്യവസ്ഥ, പാര്‍പ്പിടം, ജനസംഖ്യ, ആരോഗ്യ സംരക്ഷണം, സുരക്ഷ, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, കാലാവസ്ഥ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
വിക്ടോറിയ(മൂന്നാം സ്ഥാനം), പിറ്റ് മെഡോസ്(എട്ടാം സ്ഥാനം), പെന്റിക്ടണ്‍(ഒന്‍പതാം സ്ഥാനം)എന്നിങ്ങനെയാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ബീസിയിലെ മറ്റ് നഗരങ്ങള്‍. ഏഴാം സ്ഥാനം കരസ്ഥമാക്കി കാല്‍ഗറി ആദ്യപത്തില്‍ ഇടംപിടിച്ചു.
ഇവയാണ് ഏറ്റവും വാസയോഗ്യമായ 10 നഗരങ്ങൾ
1 Victoria British Columbia
2 North Vancouver British Columbia
3 Penticton British Columbia
4 Winnipeg Manitoba
5 Saskatoon Saskatchewan
6 Regina Saskatchewan
7 West Vancouver British Columbia
8 Pitt Meadows British Columbia
9 Whitehorse Yukon
10 Kamloops British Columbia
