ഇന്ന് രാവിലെയും രാത്രിയിൽ ടൊറന്റോയിൽ ശക്തമായ മഴയും ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ. രാത്രി 12 മണിക്കു മുമ്പ് 10 മുതൽ 22 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. രാത്രി മഴ കുറയും. എന്നാൽ ഇടയ്ക്കിടെ ചാറ്റൽ മഴ പെയ്യാനും സാധ്യതയുണ്ട്. വൈകുന്നേരം 7 മണി മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
വ്യാഴാഴ്ച നല്ല കാലാവസ്ഥാ ആയിരിക്കും. വെള്ളിയാഴ്ച ഉച്ചയോടെ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ പറഞ്ഞു. തെക്കുകിഴക്ക് നിന്നുള്ള കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 50 കി.മീ വേഗതയിൽ വീശിയേക്കാം. ഇത് യാത്രാ പ്രശ്നങ്ങൾ സൃഷ്ടിക്കും. താപനില 9 ഡിഗ്രി സെൽഷ്യസിൽ എത്തും. ശനി, ഞായർ ദിവസങ്ങളിൽ താപനില യഥാക്രമം 9 ഡിഗ്രി സെൽഷ്യസും 11 ഡിഗ്രി സെൽഷ്യസും വരെ ആയിരിക്കും.
ടൊറൻ്റോ; മഴ, ശക്തമായ ഇടിമിന്നലിന് സാധ്യത
Reading Time: < 1 minute






