dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ഈ ആഴ്ച ടൊറന്റോ വീണ്ടും ശീതകാലാവസ്ഥയിലേക്ക്

Reading Time: < 1 minute

കഴിഞ്ഞ ആഴ്ചയിലെ മിതമായ കാലാവസ്ഥയ്ക്ക് ശേഷം ടൊറൻ്റോ ‌വീണ്ടും ശീതകാലാവസ്ഥയിലേക്ക് മടങ്ങുന്നു. നാളെ ചെറിയ മഞ്ഞുവീഴ്ചയും വ്യാഴാഴ്ച മുതൽ കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നു. അടുത്ത വാരാന്ത്യത്തിന്റെ ആരംഭത്തിൽ സാധാരണ താപനിലയേക്കാൾ താഴെയുള്ള താപനില അനുഭവപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച, ടൊറൻ്റോയിലെ താപനില 13 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്ന് 86 വർഷം പഴക്കമുള്ള കാലാവസ്ഥാ റെക്കോർഡ് തകർത്തിരുന്നു. ഇതോടെ നഗരം അസാധാരണമായ ചൂടുള്ള ശൈത്യകാലം കണ്ടു. എന്നാൽ ഈ ആഴ്‌ച കൂടുതൽ സാധാരണ താപനില തിരിച്ചുവരുന്നു.
ടൊറൻ്റോയിൽ ഇന്ന് ഉയർന്ന താപനില 3 C ഡി​ഗ്രി സെൽഷ്യസും, ചൊവ്വാഴ്ച 2 ഡി​ഗ്രി സെൽഷ്യസായി കുറയും, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 0 ഡി​ഗ്രി സെൽഷ്യസിലെത്താനും സാധ്യയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ശനിയാഴ്ച പകൽപോലും താപനില പൂജ്യത്തിൽ താഴെയായിരിക്കും, ദിവസത്തിലെ ഏറ്റവും ഉയർന്ന താപനില -3 ഡിഗ്രി സെൽഷ്യസ് മാത്രമായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *