ടൊറൻ്റോ-സെൻ്റ് പോൾസ് ബൈ ഇലക്ഷനിൽ വിജയിച്ച് കൺസർവേറ്റീവ് സ്ഥാനാർത്ഥി ഡോൺ സ്റ്റുവർട്ട്. ലിബറലുകളുടെ സിറ്റിംങ് സീറ്റാണ് കൺസർവേറ്റീവ് പിടിച്ചെടുത്തിരിക്കുന്നത്.
ലിബറൽ സ്ഥാനാർത്ഥി ലെസ്ലി ചർച്ചിലിനെയാണ് ഡോൺ സ്റ്റുവർട്ട് പരാജയപ്പെടുത്തിയത്. സ്റ്റുവാർട്ട് 15,555 വോട്ടുകളോടെ ഏകദേശം 42.1 ശതമാനം വോട്ടുകൾ നേടിയപ്പോൾ, ചർച്ചിൽ 14,965 ( 40.5 ശതമാനം) വോട്ടുകളും എൻഡിപി സ്ഥാനാർത്ഥി അമൃത് പർഹാർ 10.9 ശതമാനം വോട്ടും നേടി മൂന്നാം സ്ഥാനത്തും ഗ്രീൻ പാർട്ടി സ്ഥാനാർത്ഥി ക്രിസ്റ്റ്യൻ കുല്ലിസ് നാലാം സ്ഥാനത്തും എത്തി.
ടൊറൻ്റോ-സെൻ്റ് പോൾസ് ബൈ ഇലക്ഷൻ; കൺസർവേറ്റീവ് പാർട്ടിക്ക് ജയം

Reading Time: < 1 minute