മൈക്രോമൊബിലിറ്റിയുടെ ഭാഗമായി ഇ-സ്കൂട്ടറുകളുടെ നിരോധനം തുടരുമെന്ന് ടൊറന്റോ. കുറഞ്ഞ വേഗതയുള്ള വാഹനങ്ങൾ ടൊറന്റോ തെരുവുകളിൽ ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കാനൊരുങ്ങുകയാണ് സിറ്റി കൗൺസിൽ.
മെയ് 2 ന് നടന്ന ടൊറന്റോയുടെ അടിസ്ഥാന സൗകര്യ-പരിസ്ഥിതി കമ്മിറ്റി യോഗത്തിൽ, നഗര തെരുവുകളിൽ കുറഞ്ഞ വേഗതയുള്ള വാഹനങ്ങൾ അനുവദിക്കുന്നതിനുള്ള പ്രൊവിൻഷ്യൽ പൈലറ്റ് പ്രോഗ്രാം നടത്താൻ സിറ്റി കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും നാല് യാത്രക്കാരെ വഹിക്കാനും കഴിയുന്ന രണ്ട് മുതൽ നാല് വരെ ചക്രങ്ങളുള്ള വാഹനങ്ങൾ ഹൈവേകളിൽ അനുവദിക്കുകയോ ടാക്സികളായോ ലിമോസിനുകളായോ റൈഡ്-ഷെയറിങ് വാഹനങ്ങളായോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാൽ സിറ്റി ഇ-സ്കൂട്ടറുകളെ പ്രോൽസാഹിപ്പിക്കില്ല.
ഇ-സ്കൂട്ടറുകളുടെ നിരോധനം തുടരാൻ ടൊറൻ്റോ
Reading Time: < 1 minute






