ഫെബ്രുവരി 29 വ്യാഴാഴ്ച അഞ്ച് ലീപ് ഡേ ശിശുക്കളെ സ്വാഗതം ചെയ്ത് രണ്ട് ടൊറൻ്റോ ആശുപത്രികൾ. അപൂർവ തീയതിയിൽ ജനിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ക്രെഡിറ്റ് വാലി ഹോസ്പിറ്റൽ നടത്തുന്ന ട്രില്ലിയം ഹെൽത്ത് പാർട്‌ണേഴ്‌സ് പങ്കുവെച്ചു.
ഭൂമി സൂര്യനെ ചുറ്റി വരാൻ 365.24 ദിവസം എടുക്കുന്നതിനാലാണ് സാധാരണയായി നാലു വർഷത്തിലൊരിക്കൽ ഒരു അധിവർഷം സംഭവിക്കുന്നത്. ഈ 365.24 ദിവസം എന്ന കണക്ക് കൃത്യമല്ലാത്തതിനാൽ, നാല് വർഷത്തിനിടയിൽ കൂടി വരുന്ന ഏകദേശം 0.25 ദിവസത്തെ സമയം കണക്കിലെടുക്കാൻ വേണ്ടിയാണ് ഫെബ്രുവരിയിൽ ഒരു അധിവർഷം ദിവസം കൂടി ചേർക്കുന്നത്.
