വാരാന്ത്യത്തിൽ ടൊറൻ്റോയിലെ താപനില ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ. തണുത്ത ബുധനാഴ്ചയ്ക്ക് ശേഷം, വാരാന്ത്യത്തിൽ താപനില ഇരട്ട അക്കത്തിലെത്തുന്നതിന് മുമ്പ് ഇന്നത്തെ താപനില 8 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും ഏജൻസി പറഞ്ഞു. വെള്ളിയാഴ്ച 10 ഡിഗ്രി സെൽഷ്യസും, ശനിയാഴ്ച 15 ഡിഗ്രി സെൽഷ്യസിലേക്കും ഞായറാഴ്ച 14 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. ശനിയാഴ്ച ഉച്ചയോടെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കൗൾട്ടർ പറയുന്നു.
തിങ്കളാഴ്ച സീസണൽ ഉയർന്ന താപനിലയായ 4 C ഡിഗ്രി സെൽഷ്യസായിരിക്കും. ആഴ്ച്ച പകുതിയോടെ താപനില 10 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
