മാംസ തൂക്കത്തിൽ കുറവു വരുത്തി കാനഡയിൽ ഉപഭോക്താക്കളെ പലചരക്ക് വ്യാപാരികൾ കബളിപ്പിക്കുന്നതായി സിബിസി ന്യൂസ് റിപ്പോർട്ട്. തൂക്കത്തിൽ കുറവുവരുത്തി ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായും റിപ്പോർട്ട് പറയുന്നു. തൂക്കക്കുറവുള്ള മാംസപാക്കറ്റുകൾ വിൽക്കുന്നതിലൂടെ ഉപഭോക്താക്കളിൽനിന്ന് നാല് മുതൽ 11 ശതമാനം വരെ വില കൂടുതലാണ് വ്യാപാരികൾ ഈടാക്കുന്നത്.
2023 ഡിസംബർ കാലയളവിൽ 80 കടകളിൽ തൂക്കം കുറഞ്ഞ മാംസം വിറ്റുകൊണ്ട്, ലോബ്ലാവ് ഗ്രോസറി ശൃംഖല ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതായി സിബിസിഅന്വേഷണത്തിൽ കണ്ടെത്തി. പ്രവിശ്യകളിലെ ഏഴ് പ്രധാന പലചരക്ക് കടകളിൽ നടത്തിയ അന്വേഷണത്തിൽ ഇവയിൽ നാലെണ്ണത്തിൽ തൂക്കം കുറഞ്ഞ മാംസത്തിൻ്റെ പൊതികൾ കണ്ടെത്തി. രണ്ട് ലോബ്ലാ സ്റ്റോറുകളും ഒരു സോബീസിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റോറും ഒപ്പം വാൾമാർട്ടിൻ്റെ ഒരു ഷോറൂമും ആണ് സന്ദർശിച്ചത്.
ഉപഭോക്താക്കളെ കബളിപ്പിച്ച് കാനഡയിലെ വ്യാപാരികൾ; മാംസ തൂക്കത്തിൽ കുറവു വരുത്തി കൂടുതൽ പണം ഈടാക്കി

Reading Time: < 1 minute