നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ടൊറൻ്റോ റീജിയൻ ബോർഡ് ഓഫ് ട്രേഡ്. ടൊറൻ്റോയിലെ ഗതാഗതക്കുരുക്കിന് പ്രായോഗികവും ഫലപ്രദവുമായ പരിഹാരങ്ങൾ കണ്ടെത്താനാണ് ടാസ്‌ക് ഫോഴ്സ് പ്രവർത്തിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
നഗരത്തിലെ യാത്രക്കാർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് മേയർ ഒലീവിയ ചൗ, സിറ്റി മാനേജർ പോൾ ജോൺസൺ എന്നിവരുമായി ചർച്ചകൾ ആരംഭിച്ചതായി ടൊറൻ്റോ റീജിയൻ ബോർഡ് ഓഫ് ട്രേഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ടൊറൻ്റോയിലെ 19 മുതിർന്ന ബിസിനസ്സ് നേതാക്കൾ അടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്.
ടൊറൻ്റോയിലെ ഗതാഗതക്കുരുക്ക് ആളുകളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും യാത്രാ സമയം തോതിൽ വർധിപ്പിക്കുകയും നമ്മുടെ നഗരത്തിന്റെ ജീവിതനിലവാരം കുറയ്ക്കുകയും ബിസിനസ്സുകളുടെ മത്സരശേഷിയെ തകർക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ആഗോള പ്രശസ്തിയെ ബാധിക്കുന്നതായും ടൊറൻ്റോ റീജിയൻ ബോർഡ് ഓഫ് ട്രേഡിൻ്റെ പ്രസിഡൻ്റും സിഇഒയുമായ ഗൈൽസ് ഗെർസൺ പ്രസ്താവനയിൽ പറഞ്ഞു.
നാവിഗേഷൻ ആൻഡ് ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോംടോം കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ന്യൂയോർക്കിനെയും മെക്സിക്കോ സിറ്റിയെയും പിന്തള്ളി വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ടൊറൻ്റോ ഒന്നാമതെത്തിയിരുന്നു.
