കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ശമ്പളം ഏപ്രില്‍ 1ന് 400,000 ഡോളറായി ഉയരും. ഇതോടൊപ്പം മറ്റ് പാര്‍ലമെന്റ് അംഗങ്ങളുടെയും ശമ്പളം വർധിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയർ പൊലിയേവിനും എംപിയെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും അടിസ്ഥാന ശമ്പളത്തില്‍ പ്രതിവര്‍ഷം 299,900 ഡോളറായി ഉയരും.
പാര്‍ലമെന്റ് അംഗങ്ങളുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 194,600 ഡോളറില്‍ നിന്ന് 203,100 ഡോളറായി ഉയരുമെന്നും ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. കാനഡയിലെ ഒരു കലണ്ടര്‍ വര്‍ഷത്തേക്കുള്ള അടിസ്ഥാന നിരക്ക് വേതനത്തിലെ ശരാശരി വര്‍ധനവിന്റെ സൂചികയെ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും ഏപ്രില്‍ 1 ന് ശമ്പളം ക്രമീകരിക്കുകയാണ് ചെയ്യുചെയ്യുന്നതെന്ന് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.
ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കറിന്റെ വേതനം 92,800 ഡോളറില്‍ നിന്നും 96,800 ഡോളറായി വര്‍ധിക്കും. ഗവണ്‍മന്റ്ഹൗസ് ലീഡര്‍, മന്ത്രിമാര്‍ എന്നിവരുടെ വേതനവും ഉയരും.
