കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധാകാര മേൽക്കാനിരിക്കെ മന്ത്രിസഭയിൽ അടിമുടി മാറ്റമെന്ന് റിപ്പോർട്ട്. 2015ൽ തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ 31 അംഗങ്ങളാണുണ്ടായിരുന്ന സ്ഥാനത്ത് മാർക്ക് കാർണിക്കൊപ്പം അധികാരത്തിലേറുക 20 അംഗങ്ങൾ മാത്രമെന്നും റിപ്പോർട്ട് പറയുന്നു. കാർണിയുടെ 20 അംഗ മന്ത്രിസഭയിൽ മുൻ ലിബറൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തരില്‍ പലരും ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ട്രൂഡോ മന്ത്രിസഭയുടെ ആരോഗ്യമന്ത്രി മാർക്ക് ഹോളണ്ട്, ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ, ക്യൂബെക്ക് ലെഫ്റ്റനന്റ് ആൻഡ് പ്രൊക്യുർമെന്റ് മന്ത്രി ജീൻ-യെവ്സ് ഡുക്ലോസ്, ട്രഷറി ബോർഡ് പ്രസിഡന്റ് ജിനെറ്റ് പെറ്റിറ്റ്പാസ് ടെയ്‌ലർ, ഫിഷറീസ് മന്ത്രി ഡയാൻ ലെബൗത്തിലിയർ എന്നിവർ കാർണി മന്ത്രിസഭയിൽ ഉണ്ടാവില്ല.
എന്നാൽ, ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി, പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിന്റി എന്നിവർ ഉന്നത സ്ഥാനങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവരെല്ലാം തന്നെ യുഎസുമായുള്ള വ്യാപാര യുദ്ധത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്.
