മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതി താരിഫ് ഒരു മാസത്തേക്ക് താൽക്കാലികമായി നിർത്തലാക്കി യുഎസ്. മെക്സിക്കോയ്ക്കെതിരായി താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനം ഏപ്രിൽ 2 വരെ നീട്ടിയതായി ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ട്രംപിന്റ് പുതിയ തീരുമാനം. നിയമവിരുദ്ധരായ വിദേശികൾ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിലും ഫെന്റനൈൽ കടത്ത് തടയുന്നതിലും അതിർത്തി വിഷയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കാനഡയ്ക്കെതിരെ യുഎസ് നടപ്പിലാക്കിയ താരിഫ് വർധന തുടരും.
