ഒൻ്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ രണ്ട് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജൂൺ 15 – 21
ഒൻ്റാറിയോ
മൂന്ന് നറുപ്പെടുപ്പുകളിലായി 402 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഒൻ്റാറിയോ. ജൂൺ 17-ന് രണ്ട് നറുക്കെടുപ്പ് നടന്നു. അന്താരാഷ്ട്ര വിദ്യാർത്ഥി സ്ട്രീൽ 84 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 60 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ഉള്ള ചൈൽഡ് ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റുമാർക്കായുള്ള നറുക്കെടുപ്പാണിത്.
രണ്ടാമത്തെ നറുക്കെടുപ്പിലൂടെ ഫോറിൻ വർക്കർ സ്ട്രീമിന് കീഴിൽ 39 അല്ലെങ്കിൽ ഉയർന്ന സ്കോർ ഉള്ള 106 ചൈൽഡ് ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റുമാർക്ക് ഇൻവിറ്റേഷൻ നൽകി.
ജൂൺ 20 ന് നടന്ന അവസാന നറുക്കെടുപ്പിലൂടെ കുറഞ്ഞത് 305-409 സ്കോർ ഉള്ള ഫ്രഞ്ച് സംസാരിക്കുന്ന സ്കിൽഡ് വർക്കർ എക്സ്പ്രസ് എൻട്രി സ്ട്രീമിൽ നിന്ന് 212 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
ബ്രിട്ടീഷ് കൊളംബിയ
ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ 70-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമിലുള്ളവർക്ക് (എക്‌സ്‌പ്രസ് എൻട്രി ബി.സി. ഓപ്ഷനുള്ളവർ ഉൾപ്പെടെ) ഇൻവിറ്റേഷൻ നൽകി. നിർദ്ദിഷ്ട തൊഴിലുകളിലെ ഉദ്യോഗാർത്ഥികൾക്കായി പ്രവിശ്യ അഞ്ച് നറുക്കെടുപ്പുകൾ നടത്തി.
സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമിലുള്ളവർക്ക് കീഴിൽ നടന്ന നറുക്കെടുപ്പുകളിലൂടെ കുറഞ്ഞത് 122 സ്കോർ ഉള്ള 35 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഹെൽത്ത് കെയർ പ്രൊഫഷനിലേക്ക് കുറഞ്ഞത് 102 സ്കോർ ഉള്ള 14 ഉദ്യോഗാർത്ഥികൾക്കും കൂടാതെ കുറഞ്ഞ സ്കോർ 93 ഉള്ള കൺസ്ട്രക്ഷൻ ജോലികളിൽ 11 ഉദ്യോഗാർത്ഥികൾക്കും ചൈൽഡ് കെയർ ജോലികളിൽ 10 പേർക്കും ഇൻവിറ്റേഷൻ നൽകി. അവസാനമായി, ഏറ്റവും കുറഞ്ഞ സ്‌കോറായ 80 ഉള്ള വെറ്റിനറി കെയർ തൊഴിലിൽ അഞ്ചിൽ താഴെ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.