ഒന്റാരിയോയില്‍ എഐ പവേര്‍ഡ് പേ മോഡല്‍ അവതരിപ്പിച്ച് ഊബര്‍. പുതിയ സംവിധാനത്തിലൂടെ ഒരു റൈഡറെ എവിടെ നിന്നും കയറ്റുന്നു, എവിടെയാണ് ഡെസ്റ്റിനേഷന്‍, ആഴ്ചയില്‍ ഒരു ദിവസത്തെ യാത്ര തുടങ്ങിയവ പോലെയുള്ള നിരവധി ഘടകങ്ങള്‍ ഉപയോഗിച്ച് ഊബര്‍ ഡ്രൈവറുടെ ശമ്പളം കണക്കാക്കാന്‍ എഐ അല്‍ഗോരിതം ഉപയോഗിക്കുന്നതാണ് ഇത്. ബീസിയിലാണ് പുതിയ സംവിധാനം ആദ്യം അവതരിപ്പിച്ചത്.
റൈഡ്-ഹെയ്‌ലിംഗ്, ഡെലിവറി കമ്പനികള്‍ ശേഖരിക്കുന്ന ഡാറ്റ അവരുടെ തൊഴിലാളികളുടെ മേല്‍ അധികാരത്തിന്റെ രൂപമായി ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ക്ക് പുതിയ മാറ്റത്തിലൂടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ഡ്രൈവര്‍മാര്‍ ആശങ്കപ്പെടുന്നു. കൂടാതെ, കണ്‍സ്യൂമര്‍ അഡ്വക്കേറ്റ്‌സ് പറയുന്നത്,യാത്രക്കാര്‍ക്ക് റൈഡുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഉണ്ടായേക്കുമെന്നാണ്. തങ്ങളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാന്‍ ഊബര്‍ ഒരു വഴി കണ്ടെത്തിയിരിക്കുകയാണെന്ന് പ്രവിശ്യയിലെ ഒരു ഊബര്‍ ഡ്രൈവര്‍ പറഞ്ഞു.
