ടൊറൻ്റോയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 25 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും ചില പ്രദേശങ്ങളിൽ ഇന്ന് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ്.
നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ ആരംഭിച്ചതായും, ടൊറൻ്റോയ്‌ക്കും തെക്കുപടിഞ്ഞാറൻ ഒൻ്റാറിയോയുടെ ഭൂരിഭാഗങ്ങളിലും ദേശീയ കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെ വരെ 15 മുതൽ 25 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം. എന്നാൽ ചില പ്രദേശങ്ങളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
രാത്രിയിൽ താപനില 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതോടെ മഴ മഞ്ഞായി മാറുകയും ചില പ്രതലങ്ങളിൽ മഞ്ഞുമൂടിയതും വഴുവഴുപ്പുള്ളതുമായ അവസ്ഥകൾ സൃഷ്ടിക്കുമെന്നും എൻവയോൺമെന്റ് കാനഡ പറയുന്നു. കൂടാതെ ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും ഇടിമിന്നലിനും സാധ്യതയുണ്ട്.
താപനില ഉയരുകയും മഴ പെയ്യാൻ തുടങ്ങുകയും ചെയ്യുന്നതിനാൽ ടൊറൻ്റോ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒൻ്റാറിയോ തടാകത്തിലോ ജിടിഎയിലെ മറ്റ് ജലാശയങ്ങളിലോ പൊതുജനങ്ങൾ പോകുന്നത് ഒഴിവാക്കേണ്ടതാണെന്ന് പോലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കി.
