ന്യൂഡൽഹി: ഒരു വർഷം മുഴുവൻ യാതൊരു ഇടപാടുകളും നടക്കാത്ത യുപിഐ ഐഡികൾ ഡിസംബർ 31-നകം പ്രവർത്തനരഹിതമാകും. എല്ലാ ബാങ്കുകളും മൂന്നാം കക്ഷി ആപ്പുകളും ഡിസംബർ 31 മുതൽ ഏതെങ്കിലും തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർമാരിൽ നിന്നോ (TPAPs) PSP ആപ്ലിക്കേഷനുകളിൽ നിന്നോ ഒരു വർഷത്തിലേറെയായി ഇടപാടുകൾ നടത്താത്ത UPI ഐഡികൾ ബ്ലോക്ക് ചെയ്യും. ഉപഭോക്താക്കൾ അവരുടെ മുൻ നമ്പറുകൾ ബാങ്കിംഗ് സിസ്റ്റത്തിൽ നിന്ന് അൺലിങ്ക് ചെയ്യാതെ മൊബൈൽ നമ്പറുകൾ മാറ്റുന്ന സന്ദർഭങ്ങളിൽ അശ്രദ്ധമായ ഫണ്ട് കൈമാറ്റം ഒഴിവാക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ യുപിഐ ഐഡി നിർജ്ജീവമാക്കുന്നതിന് മുമ്പ്, ഇമെയിൽ വഴിയോ സന്ദേശത്തിലൂടെയോ ബാങ്ക് ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകും . വീണ്ടും രജിസ്‌റ്റർ ചെയ്‌താൽ, ഉപയോക്താക്കൾക്ക് പതിവുപോലെ യുപിഐ പിൻ ഉപയോഗിച്ച് പേയ്‌മെന്റുകളും സാമ്പത്തികേതര ഇടപാടുകളും നടത്താം.
