യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര യുദ്ധം ആരംഭിച്ചെന്നും കാനഡ തിരിച്ചടിക്കുകയാണെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻമാർ ന്യായബോധമുള്ളവരും മര്യാദയുള്ളവരാണ്, പക്ഷേ ഞങ്ങൾ ഒരു പോരാട്ടത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ട്രൂഡോ പറഞ്ഞു. യുഎസ് താരിഫുകൾ പിൻവലിക്കുന്നതുവരെ പ്രതികാര താരിഫുകൾ തുടരുമെന്നും ട്രൂഡോ മുന്നറിയിപ്പ് നൽകുന്നു.
ഊർജത്തിന് 10 ശതമാനവും മറ്റെല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനവും നൽകി കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരായ യുഎസ് താരിഫുകൾ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഇതിനുപിന്നാലെ ശക്തമായി തിരിച്ചടി നടത്തിയിരിക്കുകയാണ് കാനഡ. 30 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം പ്രതികാര താരിഫുകൾ ചുമത്തുന്നതായി ട്രൂഡോ വ്യക്തമാക്കി. കൂടാതെ 21 ദിവസത്തിനുള്ളിൽ 125 ബില്യൺ ഡോളർ യുഎസ് ഉൽപ്പന്നങ്ങളിൽ കൂടി താരിഫ് വ്യപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ഞങ്ങളുടെ എതിരാളികൾ കാണാൻ ആഗ്രഹിക്കുന്നത് ട്രംപും ട്രൂഡോയും തമ്മിലുള്ള യുദ്ധമാണെന്നും ട്രൂഡോ വ്യക്തമാക്കി.
