ടൊറൻ്റോയിൽ ഇന്ന് കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് കാനഡ. താപനില 18 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എന്നാൽ താപനില ക്രമേണ കുറയുമെന്നും റിപ്പോർട്ട് പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ പ്രവചിക്കുന്നു. വ്യാഴാഴ്ച പകൽ ഉയർന്ന താപനില 12°Cഉം വെള്ളിയാഴ്ച 8°Cഉം ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കുന്നു. വ്യാഴാഴാഴ്ച രാവിലെ മുതൽ മേഘങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം മഴ പെയ്യാനും വെള്ളിയാഴ്ച രാവിലെ വരെ ചാറ്റൽ മഴ തുടരാനും സാധ്യതയുണ്ട്. വാരാന്ത്യം വെയിലും മേഘവും കലർന്ന കാലാവസ്ഥയായിരിക്കും. തണുപ്പുള്ള കാലാവസ്ഥയ്ക്ക് അനുസൃതമായ സാധാരണ താപനിലയും പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ശനിഴാഴ്ച പകൽ ഉയർന്ന താപനില 9°C ആയിരിക്കും. ഞായറാഴ്ച വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. പകൽ ഉയർന്ന താപനില 6°C ആയിരിക്കും. വരുന്ന ആഴ്ചയുടെ തുടക്കം തണുപ്പുള്ളതായിരിക്കും,തിങ്കളാഴ്ച രാവിലെ അല്പം മഞ്ഞു പെയ്യാനും സാധ്യതയുണ്ട്. വരും ആഴ്ചയുടെ അവസാനത്തോടെ താപനില വീണ്ടും സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
