ടൊറന്റോ∙ കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുൽ പ്രജാപതി എന്ന ഇന്ത്യൻ വംശജനായ ഡാറ്റാ സയന്‍റിസ്റ്റിന്, കാനഡയിൽ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഫുഡ് ബാങ്കുകളിൽ നിന്ന് തനിക്ക് ‘സൗജന്യ ഭക്ഷണം’ ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചതിനെ തുടർന്ന് ജോലി നഷ്ടമായി.വിഡിയോയിൽ, ഭക്ഷണത്തിലും പലചരക്ക് സാധനങ്ങളിലും ഓരോ മാസവും താൻ പണം ലാഭിക്കുന്നതായി പ്രജാപതി വ്യക്തമാക്കി.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും ട്രസ്റ്റുകളും പള്ളികളും ചേർന്ന് കോളേജുകളിലും സർവ്വകലാശാലകളിലും സ്ഥാപിച്ചിട്ടുള്ള ഫുഡ് ബാങ്കുകളിൽ നിന്നാണ് തനിക്ക് പലചരക്ക് സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലാകുകയും ടിഡി ബാങ്കിന്‍റെ നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഫുഡ് ബാങ്കുകൾ ആവശ്യമുള്ളവർക്ക് സഹായം നൽകാനാണ് സ്ഥാപിച്ചിരിക്കുന്നത്. അവ ഉപയോഗിച്ച് സമ്പാദ്യം നേടാൻ അനുവദിക്കാൻ പാടില്ല. ജോലി ചെയ്യുന്ന ആളുകൾക്ക് അവ ലഭ്യമാകരുതെന്നുമുള്ള വാദം പലരും സമൂഹമാധ്യമത്തിൽ ഉയർത്തി. ഈ വിവാദത്തെ തുടർന്ന്, പ്രജാപതിയെ ടിഡി ബാങ്ക് പിരിച്ചുവിട്ടു.
കാനഡയിൽ ‘സൗജന്യ ഭക്ഷണം’ ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി വീഡിയോ’; ഇന്ത്യൻ വംശജന്‍റെ ജോലി നഷ്ടമായി

Reading Time: < 1 minute