ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരമാണ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ താരം വിനേഷ് ഫോഗട്ട് ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കി. അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥില്‍ വച്ച് വിനേഷ് മടങ്ങി. ഖേല്‍ രത്ന പുരസ്‌കാരവും റോഡില്‍ വച്ചു.നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ താരങ്ങള്‍ പ്രതിഷേധിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ബ്രിജ് ഭൂഷണെതിരായ നടപടിയെ സംബന്ധിച്ച് വിനേഷ് പരാമര്‍ശിച്ചിരുന്നു. ഖേല്‍രത്‌ന അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ തിരിച്ചുനല്‍കുമെന്നും അന്ന് കത്തില്‍ എഴുതി. പ്രധാനമന്ത്രിയുടെ ഓഫീസ് കത്തിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം കടുപ്പിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത് .
