അമേരിക്കയിൽ പരിപാടികള്‍ അവതരിപ്പിക്കാൻ എത്തുന്ന അന്താരാഷ്ട്ര കലാകാരന്മാരുടെ വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു . ഏപ്രില്‍ 1 ന് 250 ശതമാനം വിസ ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്.
ഏപ്രില്‍ 1 ന് മുമ്പ് കലാകാരന്മാര്‍ക്ക് വിസ പേപ്പര്‍വര്‍ക്ക് ഫയല്‍ ചെയ്യുന്നതിനുള്ള അപേക്ഷയ് 460 ഡോളറായിരുന്നു ഫീസ് പുതിയ തീരുമാനം നടപ്പിലായതോടെ ഫീസ് 1615 ഡോളര്‍ മുതല്‍ 16,55 ഡോളര്‍ മുതല്‍ 16,55 ഡോളര്‍ വരെ ഉയര്‍ന്നിട്ടുണ്ട്. നാല് അംഗങ്ങളുള്ള ഒരു സാധാരണ റോക്ക് ബാന്‍ഡിന് 1,840 ഡോളര്‍ മുതല്‍ 6,460 ഡോളര്‍ വരെയാണ് നിരക്ക്. കാലതാമസം കുറച്ച് വേഗത്തിലുള്ള വിസ പ്രോസസിംഗിനായി ഓരോ ആപ്ലിക്കേഷനും 2,805 ഡോളര്‍ കൂടി നല്‍കേണ്ടതുണ്ട്. അപേക്ഷ സ്വീകരിക്കുന്നില്ലെങ്കില്‍ ആ പണം തിരികെ ലഭിക്കില്ല. റദ്ദാക്കിയ ടൂര്‍ മൂലമുള്ള നഷ്ടവും കലാകാരന്മാര്‍ സഹിക്കേണ്ടി വരും.
യുഎസിൽ പരിപാടികള്‍ അവതരിപ്പിക്കാൻ എത്തുന്ന അന്താരാഷ്ട്ര കലാകാരന്മാരുടെ വിസ ഫീസ് 250 ശതമാനം വര്‍ധിപ്പിച്ചു
Reading Time: < 1 minute






